മും​ബൈ: 2025 ഐ​പി​എ​ല്ലി​ന്‍റെ ഫൈ​ന​ൽ ജൂ​ൺ മൂ​ന്നി​ന് ന​ട​ക്കും. അ​ഹ​മ്മ​ദാ​ബാ​ദി​ലെ ന​രേ​ന്ദ്ര​മോ​ദി സ്റ്റേ​ഡി​യ​മാ​ണ് വേ​ദി. ജൂ​ൺ ഒ​ന്നി​ന് ന​ട​ക്കു​ന്ന ര​ണ്ടാം ക്വാ​ളി​ഫ​യ​ർ മ​ത്സ​ര​ത്തി​ന്‍റെ​യും വേ​ദി അ​ഹ​മ്മ​ദാ​ബാ​ദി​ലെ സ്റ്റേ​ഡി​യ​മാ​ണ്.

ഒ​ന്നാം ക്വാ​ളി​ഫ​യ​റും എ​ലി​മി​നേ​റ്റ​റും ന്യൂ ​ച​ണ്ഡി​ഗ​ഡി​ലു​ള്ള മു​ല്ല​ൻ​പു​ർ സ്റ്റേ​ഡി​ത്തി​ലാ​യി​രി​ക്കും ന​ട​ക്കു​ക. മേ​യ് 29നാ​ണ് ഒ​ന്നാം ക്വാ​ളി​ഫ​യ​ർ.

മേ​യ് 30നാ​ണ് എ​ലി​മി​നേ​റ്റ​ർ മ​ത്സ​രം. രാ​ജ്യ​ത്ത് കാ​ല​വ​ർ​ഷം സ​ജീ​വ​മാ​കു​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ബി​സി​സി​ഐ പ്ലേ ​ഓ​ഫ് മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള വേ​ദി നി​ശ്ച​യി​ച്ച​ത്.