മൂന്ന് വയസുകാരിയെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ കേസ്; അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി
Tuesday, May 20, 2025 3:08 PM IST
കൊച്ചി: മൂന്ന് വയസുകാരിയെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ കുട്ടിയുടെ അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. ആലുവ ഡിവൈഎസ്പി ടി.ആർ.രാജേഷിന്റെ നേതൃത്വത്തിൽ ഇവരെ ചോദ്യം ചെയ്തു.
ഇവർക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. ഇവര് കുറ്റം സമ്മതിച്ചെങ്കിലും കൊലപാതകത്തിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.
ഇവർക്ക് മാനസികമായി പ്രശ്നമുണ്ടെന്ന് കുടുംബക്കാർ പോലീസിൽ മൊഴി നൽകിയിരുന്നു. എന്നാൽ സന്ധ്യയുടെ ഭർത്താവ് ഇത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു.
അതേസമയം മരിച്ച കല്യാണിയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. കളമശേരി മെഡിക്കൽ കോളജിലാണ് പോസ്റ്റ്മോർട്ടം നടന്നത്. മൃതദേഹം തിരുവാങ്കുളം മറ്റക്കുഴിയിലുള്ള കുട്ടിയുടെ പിതൃഭവനത്തിലേക്ക് കൊണ്ടുപോകും.