തിരുപ്പൂരിൽ വാഹനാപകടം; മൂന്നാർ സ്വദേശികളായ മൂന്ന് പേർ മരിച്ചു
Tuesday, May 20, 2025 1:09 PM IST
ചെന്നൈ: തമിഴ്നാട് തിരുപ്പൂർ കങ്കയത്ത് ഉണ്ടായ വാഹനാപകടത്തിൽ മൂന്നാർ സ്വദേശികളായ മൂന്ന് പേർ മരിച്ചു. നിക്സൺ (46), ഇയാളുടെ ഭാര്യ ജാനകി (42), മകൾ ഹെമി മിത്ര (15) എന്നിവരാണ് മരിച്ചത്.
നിക്സന്റെ മകൾ മൗനശ്രീക്ക്(10) ഗുരുതര പരിക്കുണ്ട്. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്നാർ ഗൂഡാർവിള എസ്റ്റേറ്റിലെ താമസക്കാരാണ് അപകടത്തിൽപ്പെട്ടത്.
തമിഴ്നാട്ടിലെ ബന്ധു വീട്ടിലേക്ക് പോയി മൂന്നാറിലേക്ക് തിരികെവരും വഴിയാണ് അപകമുണ്ടായത്. ഇവർ സഞ്ചരിച്ച കാർ മരത്തിൽ ഇടിച്ചായിരുന്നു അപകടം.