സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം: കേക്ക് മുറിച്ച് മുഖ്യമന്ത്രി, മധുരംപങ്കിട്ട് മന്ത്രിമാര്‍
Tuesday, May 20, 2025 11:49 AM IST
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കേക്ക് മുറിച്ച് ആഘോഷം. രാവിലെ ലോഞ്ച് ഹാളിൽ നടന്ന ലളിതമായ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന് കേക്ക് മുറിച്ച് മന്ത്രിമാര്‍ക്ക് മധുരം പങ്കുവച്ചു.
മുഖ്യമന്ത്രിക്കു പുറമെ മന്ത്രിമാരായ കെ. രാജന്, പി. രാജീവ്, കെ. കൃഷ്ണന്‍കുട്ടി, റോഷി അഗസ്റ്റിന്, കടന്നപ്പള്ളി രാമചന്ദ്രന്, കെ.ബി. ഗണേഷ് കുമാര്‍ എന്നിവരാണ് പരിപാടിയില്‍ പങ്കെടുത്തത്.
മന്ത്രിമാർക്കും മാധ്യമപ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രി തന്നെ മധുരം നല്കി. പരിപാടിക്ക് ശേഷം ഇവിടെ തന്നെ മന്ത്രിസഭാ യോഗവും ചേര്‍ന്നു.
വിപുലമായ ആഘോഷ പരിപാടികളാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ 21ന് തുടങ്ങിയ ജില്ലാതല വാര്‍ഷികാഘോഷം മേയ് 30 വരെ വിപുലമായ പരിപാടികളോടെ നടക്കും. വിഴിഞ്ഞം തുറമുഖവും റോഡുകളുടെ നവീകരണവും വികസന നേട്ടമായി ഉയര്‍ത്തുന്ന സര്‍ക്കാര്‍ വീണ്ടുമൊരു ഭരണ തുടര്‍ച്ചയ്ക്കുള്ള ശ്രമത്തിലാണ്.