മും​ബൈ: ര​ണ്ട​ര​വ​യ​സു​കാ​രി​യെ ലൈംഗികമായി പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ അ​മ്മ​യും കാ​മു​ക​നും അ​റ​സ്റ്റി​ല്‍. മും​ബൈ​യി​ലാ​ണ് അ​തി​ദാ​രു​ണ​മാ​യ സം​ഭ​വം. മു​പ്പ​തു​കാ​രി​യാ​യ അ​മ്മ​യു​ടെ മു​ന്നി​ല്‍ വ​ച്ചാ​ണ് കു​ട്ടി​യെ പ​ത്തൊ​ന്പ​തു​കാ​ര​നാ​യ കാ​മു​ക​ന്‍ ക്രൂ​ര​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്.

പീ​ഡ​ന​ത്തെ തു​ട​ര്‍​ന്ന് ഞാ​യ​റാ​ഴ്ച കു​ട്ടി​യെ ഇ​വ​ര്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചി​രു​ന്നു. കു​ട്ടി​യു​ടെ സ്വ​കാ​ര്യ ഭാ​ഗ​ത്ത് അ​ട​ക്കം മു​റി​വ് ക​ണ്ട​തോ​ടെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ചു. പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ കു​ട്ടി മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

ശ്വാ​സം മു​ട്ടി​യാ​ണ് കു​ട്ടി മ​രി​ച്ച​തെ​ന്നും ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്നും ഡോ​ക്ട​ര്‍​മാ​ര്‍ പോ​ലീ​സി​നെ അ​റി​യി​ച്ചു. കൊ​ല​പാ​ത​കം, പോ​ക്സോ അ​ട​ക്കം വി​വി​ധ വ​കു​പ്പു​ക​ൾ ചു​മ​ത്തി അ​മ്മ​യ്ക്കും കാ​മു​ക​നു​മെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.