മും​ബൈ: മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭാ കെ​ട്ടി​ട​ത്തി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ ഘ​ടി​പ്പി​ച്ചി​രു​ന്ന സ്കാ​നിം​ഗ് മെ​ഷീ​ന് തീ​പി​ടി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നോ​ടെ​യാ​ണു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. സ്കാ​നിം​ഗ് മെ​ഷീ​നി​ലെ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പീ​ടി​ത്ത​മു​ണ്ടാ​കാ​ൻ കാ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

സം​ഭ​വ​മു​ണ്ടാ​യ ഉ​ട​നേ​ത​ന്നെ അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ ര​ണ്ട് യൂ​ണി​റ്റ് എ​ത്തു​ക​യും അ​ഞ്ച് മി​നി​റ്റി​നു​ള്ളി​ൽ തീ ​അ​ണ​ച്ച​താ​യും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.