ഭാര്യയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ
Tuesday, May 20, 2025 12:52 AM IST
തൃശൂർ: ഭാര്യയെ നിലവിളക്ക് കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. മേത്തല കനംകുടം സ്വദേശി പുതിയേടത്ത് വീട്ടിൽ പ്രബീഷ് (39) ആണ് പിടിയിലായത്.
ആക്രമണത്തിൽ ഇയാളുടെ ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സതേടി.
അറസ്റ്റിലായ പ്രബീഷ് മറ്റ് കേസുകളിൽ പ്രതിയാണ്.