കണ്ണൂരിൽ മാഹി മദ്യവുമായി യുവതി പിടിയിൽ
Tuesday, May 20, 2025 12:24 AM IST
കണ്ണൂർ: മാഹി മദ്യവുമായി യുവതി അറസ്റ്റിൽ. കണ്ണൂർ ധർമ്മടത്ത് ആണ് സംഭവം.
ധർമ്മടം സ്വദേശി സ്വീറ്റിയാണ് പിടിയിലായത്. 36 കുപ്പി മദ്യം ഇവരുടെപക്കൽനിന്ന് പിടിച്ചെടുത്തു.
ഇവരുടെവീട്ടിൽനിന്നാണ് മദ്യം പിടികൂടിയത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് പരിശോധന നടത്തിയത്.