തി​രു​വ​ന​ന്ത​പു​രം: കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് ക​നാ​ലി​ലേ​ക്കു മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ വ​യോ​ധി​ക​ൻ മ​രി​ച്ചു. നാ​ഗ​ര്‍​കോ​വി​ല്‍ ഭൂ​ത​പ്പാ​ണ്ടി​ക്കു സ​മീ​പ​ത്തു​വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഇ​ര​ണി​യ​ലി​നു സ​മീ​പം ക​ട്ടി​മാ​ങ്കോ​ട് സ്വ​ദേ​ശി ക്രി​സ്റ്റോ​ഫ​ര്‍ (51) ആ​ണ് മ​രി​ച്ച​ത്.

ര​ണ്ടു ദി​വ​സ​ങ്ങ​ള്‍​ക്കു മു​മ്പ് വിദേശത്തു നിന്ന് നാ​ട്ടി​ലെ​ത്തി​യ ക്രി​സ്റ്റോ​ഫ​ര്‍ ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ഭൂ​ത​പ്പാ​ണ്ടി​യി​ല്‍ എ​ത്തി​യ​ത്. മ​ട​ക്ക​യാ​ത്ര​യി​ല്‍ നാ​വ​ല്‍​ക്കാ​ടി​നു സ​മീ​പ​ത്തു വ​ച്ചു നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ റോ​ഡ​രി​കി​ലെ അ​ര​ശി​യ​ര്‍ ക​നാ​ലി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു.

കാ​റി​നു​ള്ളി​ല്‍ കു​ടു​ങ്ങി​യ ക്രി​സ്റ്റോ​ഫ​റി​നെ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല.