അപൂർവ ജനതിക വൈകല്യവുമായി രണ്ട് കുഞ്ഞുങ്ങൾ; സഹായിക്കുമോ ?
Monday, May 19, 2025 7:55 PM IST
CAH (Congenital Adrenal Hyperplasia) എന്ന അപൂർവ ജനിതക വൈകല്യരോഗത്തോട് പോരാടുകയാണ് അനർഗയ (എട്ട്), ആർഷിദ് (ഒന്ന്) എന്നീ സഹോദരങ്ങൾ. നീലംപേരൂർ പുത്തൻപറമ്പിൽ സജേഷ് - പ്രിയ ദന്പതികളുടെ രണ്ട് മക്കളാണ് ജനിച്ചനാൾ മുതൽ രോഗത്തോട് മല്ലടിക്കുന്നത്.
തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിലാണ് അനർഗയയുടെ ചികിത്സ തുടങ്ങിയത്. നിലവിൽ തുടർ ചികിത്സകൾ നടക്കുന്നത് കൊച്ചിയിലെ അമൃത ആശുപത്രിയിലാണ്. ചികിത്സകൾക്ക് വേണ്ട ഭാരിച്ച തുകയാണ് കുടുംബത്തെ തളർത്തുന്നത്.
കുട്ടികളെ ബാധിച്ചിരിക്കുന്ന അപൂർവ ജനിതക രോഗത്തിന് സർക്കാർ മെഡിക്കൽ കോളജുകളിൽ ചികിത്സ ലഭ്യമല്ല. സർവതും വിറ്റാണ് ആദ്യ കുഞ്ഞിന് ചികിത്സ നടത്തിയിരുന്നത്. ഭാരിച്ച ചികിത്സാചിലവുകൾ താങ്ങാതെ വന്നതോടെ നാട്ടിലെ സുമനസുകൾ സഹായഹസ്തം നീട്ടി.
എന്നാൽ രണ്ടാമത്തെ കുഞ്ഞ് ജനിച്ച കുറച്ചുനാളുകൾക്ക് ശേഷം ഇതേ രോഗം സ്ഥിരീകരിച്ചതോടെ കുടുംബം പൂർണമായും തളർന്നു. നിത്യചിലവിന് പോലും ബുദ്ധിമുട്ടുന്ന കുടുംബം നിലവിൽ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
കുട്ടികളുടെ പിതാവിന് സ്വകാര്യ കമ്പനിയിൽ ചെറിയ ജോലിയുണ്ട്. ഈ ജോലി വഴി നിത്യചിലവ് നടത്തിക്കൊണ്ടുപോകാനെ കുടുംബത്തിന് കഴിയൂ. ചെറുപ്രായത്തിൽ തന്നെ രോഗത്തിന്റെ പിടിയിലായ കുരുന്നുകളെ കളിചിരികളുടെ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ സുമനസുകളായ നിങ്ങൾ ഓരോരുത്തരുടെയും സഹായം കുടുംബം തേടുകയാണ്. കുടുംബത്തിന്റെ പ്രതീക്ഷകൾക്കൊപ്പം നമ്മുക്കും ചേരാം.
കുട്ടികൾക്കുള്ള സഹായം Deepika Charitable Turst നു South India Bank ന്റെ കോട്ടയം ശാഖയിലുള്ള അക്കൗണ്ടിലേക്ക് അയയ്ക്കാം.
അക്കൗണ്ട് നന്പർ: 00370730 00003036
IFSC Code: SIBL 0000037
ദീപിക ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ പണം അയയ്ക്കുന്പോൾ ആ വിവരം [email protected] ലേക്ക് ഇമെയിൽ ആയോ (91) 93495 99068 ലേക്ക് എസ്എംഎസ് ആയോ അറിയിക്കണം. സംശയങ്ങൾക്ക് ബന്ധപ്പെടുക, ഫോൺ: (91) 93495 99068.
ചാരിറ്റി വിവരങ്ങൾക്ക്