ലക്നോവിന് ജീവൻമരണപ്പോരാട്ടം; ഹൈദരാബാദ് ബൗളിംഗ് തെരഞ്ഞെടുത്തു
Monday, May 19, 2025 7:32 PM IST
ലക്നോ: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ലക്നോ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ലക്നോവിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
രണ്ട് മാറ്റങ്ങളുമായിട്ടാണ് ഹൈദരാബാദ് ഇറങ്ങുന്നത്. ട്രാവിസ് ഹെഡ്, ജയ്ദേവ് ഉനദ്ഖട് എന്നിവര്‍ക്ക് പകരമായി ഹര്‍ഷ് ദുബെ, അഥര്‍വ ടൈഡേ എന്നിവർ ടീമിലെത്തി. ലക്നോവിന് വേണ്ടി വില്ല്യം ഒറൗര്‍ക്കെ ഐപിഎല്‍ അരങ്ങേറ്റം നടത്തും. പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ലക്നോവിന് ജയം അനിവാര്യമാണ്.
ടീം സണ്‍റൈസേഴ്സ് ഹൈദരാബാദ്: ഇഷാന് കിഷന് (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ്മ, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിച്ച് ക്ലാസന്, അനികേത് വര്‍മ, കാമിന്ദു മെന്‍ഡിസ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഹര്‍ഷല്‍ പട്ടേല്‍, ഹര്‍ഷ് ദുബെ, സീഷന്‍ അന്‍സാരി, ഇഷാന് മലിംഗ.
ലക്നോ സൂപ്പര്‍ ജയന്റ്സ് : എയ്ഡന്‍ മാര്‍ക്രം, മിച്ചല്‍ മാര്‍ഷ്, നിക്കോളാസ് പുരാന്, റിഷഭ് പന്ത് (ക്യാപ്റ്റന്‍), ആയുഷ് ബദോനി, അബ്ദുള്‍ സമദ്, ആകാശ് ദീപ്, രവി ബിഷ്നോയ്, ദിഗ്വേഷ് രതി, അവേഷ് ഖാന്, വില്ല്യം ഒറൗര്‍ക്കെ.