കയറ്റം കയറുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ടു; ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്
Monday, May 19, 2025 7:09 PM IST
തിരുവനന്തപുരം: കയറ്റം കയറുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ട ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ഗുരുതര പരിക്ക്. കഴക്കൂട്ടം കാരോട് ബൈപ്പാസിന്റെ സർവീസ് റോഡിൽ നിന്നാണ് ലോറി വയലിലേക്ക് മറിഞ്ഞത്.
ഇരുമ്പ് പൈപ്പുകൾ കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്. കയറ്റം കയറുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ട് പിന്നോട്ട് ഉരുണ്ട ലോറി വയലിൽ പതിക്കുകയായിരുന്നു. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴക്കൂട്ടം കാരോട് ബൈപ്പാസിന്റെ സർവീസ് റോഡിൽ അപകടങ്ങൾ നിത്യ സംഭവമാണെന്നും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.