മൈസൂരുവില്‍ മലയാളി വിദ്യാര്‍ഥി മുങ്ങിമരിച്ചു
Monday, May 19, 2025 3:21 PM IST
മൈസൂരു: മലയാളി വിദ്യാര്‍ഥി മൈസൂരുവില്‍ മുങ്ങിമരിച്ചു. തലശേരി പാനൂര്‍ കൊച്ചിയങ്ങാടി സ്വദേശി ശ്രീഹരി(14) ആണ് മരിച്ചത്.
മൈസൂരുവിലെ ബെല്‍മുറി ജലാശയത്തിലാണ് അപകടം. വിനോദയാത്രയായി കുടുംബത്തോടൊപ്പം ഇവിടെയെത്തിയ കുട്ടി ജലാശയത്തിലേക്ക് കാല്‍തെറ്റി വീഴുകയായിരുന്നു. ഉടനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.