ഹൈദരാബാദില്‍ സ്ഫോടനശ്രമം തകര്‍ത്തു; രണ്ട് ഭീകരര്‍ അറസ്റ്റില്‍
Monday, May 19, 2025 8:56 AM IST
ഹൈദരാബാദ്: ഹൈദരാബാദില്‍ വന്‍ സ്ഫോടനശ്രമം തകര്‍ത്തു. നഗരത്തില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്ന രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സിറാജ് ഉര് റഹ്മാന്(29) സയ്യിദ് സമീര്‍(28) എന്നിവരാണ് ഞായറാഴ്ച പിടിയിലായത്.
ഇവര്‍ക്ക് ഐഎസുമായി ബന്ധമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ആന്ധ്രാ പ്രദേശ്, തെലുങ്കാന പോലീസ് കൗണ്ടർ ഇന്റലിജൻസ് സെൽ നടത്തിയ സംയുക്ത പരിശോധനയിൽ ആദ്യം സിറാജ് ഉർ റഹ്മാനാണ് പിടിയിലായത്.
ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഹൈദരാബാദിൽ സ്ഫോടനം നടത്താനുള്ള ഗൂഢാലോചന പുറത്തുവന്നത്. തുടർന്ന് ഹൈദരാബാദിൽ നിന്ന് സയിദ് സമീർ അറസ്റ്റിലായി.
സ്ഫോടക വസ്തുക്കളായ അമോണിയ, സൾഫർ, അലുമിനിയം പൗഡർ എന്നിവയും ഇവരിൽ നിന്ന് പോലീസ് കണ്ടെടുത്തു. യുവാക്കൾ കസ്റ്റഡിയിലാണെന്നും വൈകാതെ കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് വ്യക്തമാക്കി.