കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ൽ ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ ല​ഹ​രി സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണം. ഒ​ൻ​പ​തു പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യാ​ണ് വി​വ​രം.

ല​ഹ​രി ഉ​പ​യോ​ഗം ചോ​ദ്യം​ചെ​യ്ത​താ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണം. ക​ഴി​ഞ്ഞ ദി​വ​സം ഒ​രു സം​ഘം ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ക​ർ താ​ക്കീ​ത്ചെ​യ്തി​രു​ന്നു.

വീ​ണ്ടും ഇ​വ​ർ ഇ​ത് ആ​വ​ർ​ത്തി​ച്ച​തോ​ടെ​യാ​ണ് പ്ര​വ​​ർ​ത്ത​ക​ർ ഇ​ത് ചോ​ദ്യം​ചെ​യ്ത​ത്. തു​ട​ർ​ന്നാ​ണ് ഇ​വ​ർ​ക്കു​നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.