ഇംഗ്ലീഷ് പ്രീമിയർ ലീഗ് : ആഴ്സണലിന് ജയം
Monday, May 19, 2025 3:56 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആഴ്സണലിന് ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഡെക്ക്ളാൻ റൈസ് ആണ് ആഴ്സണലിനായി ഗോൾ നേടിയത്. 55 ആം മിനിട്ടിലാണ് റൈസ് ഗോൾ കണ്ടെത്തിയത്.
വിജയത്തോടെ ആഴ്സണലിന് 71 പോയിന്റായി. ലീഗ് ടേബിളിൽ നിലവിൽ രണ്ടാം സ്ഥാനത്ത് ആണ് ആഴ്സണൽ.