ഇഡി കൂട്ടിലടച്ച തത്തയായി മാറി; എം.വി.ഗോവിന്ദന്
Sunday, May 18, 2025 11:47 PM IST
തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനെതിരായ കൈക്കൂലി ആരോപണത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്.
കുഴല്‍പ്പണം പിടിച്ച ബിജെപിക്കാര്‍ പ്രതികളായ കേസുകള്‍ തേച്ചുമായ്ച്ചു കളയുകയാണ്. തൃശൂരിലെ കുഴല്‍പ്പണക്കേസ് അട്ടിമറിക്കാൻ ഇഡി ശ്രമിച്ചു. ഇഡിയെ കേന്ദ്രസര്‍ക്കാര്‍ ആയുധമായി ഉപയോഗിക്കുകയാണ്.
പ്രതിപക്ഷ നേതൃത്വത്തെ കടന്നാക്രമിക്കാനും കള്ളക്കേസില്‍ കുടുക്കാനും ശ്രമിക്കുകയാണ്. ഇഡി കൂട്ടിലടച്ച തത്തയായി മാറി. കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ ചിലർ കോഴ വാങ്ങുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.