കെപിസിസി നേതൃയോഗം 22ന്; ജില്ലാ തലത്തിലും മാറ്റമുണ്ടാകും
Sunday, May 18, 2025 10:01 PM IST
തിരുവനന്തപുരം: സണ്ണി ജോസഫ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ കെപിസിസി നേതൃയോഗം 22നു നടക്കും. കെപിസിസി ഭാരവാഹികളും ഡിസിസി പ്രസിഡന്റുമാരും യോഗത്തിൽ പങ്കെടുക്കും. തിങ്കളാഴ്ച നേതൃയോഗം ചേരാനായിരുന്നു നേരത്തെയുള്ള ധാരണ.
പിന്നീട് ഇത് 22നു രാവിലെ 10ലേക്കു മാറ്റി. കെപിസിസി ഭാരവാഹികളിലും ഡിസിസി പ്രസിഡന്റുമാരിലും മാറ്റം വേണമെന്ന ഹൈക്കമാൻഡ് നിർദേശം നിലനിൽക്കേയാണ് പുതുതായി ചുമതലയേറ്റ കെപിസിസി നേതൃത്വം ഭാരവാഹികളുടെ യോഗം വിളിച്ചത്.
ഭാരവാഹികളെ മുഴുവൻ മാറ്റിയ ശേഷം തദേശ - നിയമസഭാ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടു പ്രവർത്തന സജ്ജരായ നേതാക്കളെ ഉൾപ്പെടുത്തി കെപിസിസി ഭാരവാഹികളെ നിശ്ചയിക്കുമെന്നാണു സൂചന. ഡിസിസി പ്രസിഡന്റുമാരിലും മാറ്റംവരുമെന്നും റിപ്പോർട്ടുകളുണ്ട്.