പാ​ല​ക്കാ​ട്‌: റാ​പ്പ​ർ വേ​ട​ന്‍റെ സം​ഗീ​ത പ​രി​പാ​ടി​ക്കി​ടെ​യു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്ക്. പാ​ല​ക്കാ​ട്‌ കോ​ട്ട​മൈ​താ​ന​ത്ത് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ പോ​ലീ​സ് ലാ​ത്തി വീ​ശി.

വ​ൻ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് വേ​ദി​യി​ലേ​യ്ക്കു​ള്ള പ്ര​വേ​ശ​നം നേ​ര​ത്തെ അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. പോ​ലീ​സ് ലാ​ത്തി വീ​ശ​യ​തി​നു പി​ന്നാ​ലെ വേ​ട​ൻ പ​രി​പാ​ടി അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങി. പ​രി​ക്കേ​റ്റ മു​ഴു​വ​ന്‍ പേ​രും ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.

പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ര്‍​ഗ സം​സ്ഥാ​ന സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് സം​ഗീ​ത പ​രി​പാ​ടി ന​ട​ത്തി​യ​ത്. സൗ​ജ​ന്യ​മാ​യി​ട്ടാ​യി​രു​ന്നു പ്ര​വേ​ശ​നം. ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​ന​ന്ത​പു​രം കി​ളി​മാ​നൂ​രി​ലെ പ​രി​പാ​ടി​യും റ​ദ്ദാ​ക്കി​യി​രു​ന്നു. സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് പ​രി​പാ​ടി റ​ദ്ദ് ചെ​യ്ത​ത്.