സെഞ്ചുറിയുമായി രാഹുൽ; ഡൽഹിക്ക് മികച്ച സ്കോർ
Sunday, May 18, 2025 9:20 PM IST
ന്യൂഡൽഹി: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസിന് മികച്ച സ്കോർ. 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 199 റൺസാണ് ഡൽഹി എടുത്തത്.
സെഞ്ചുറി നേടിയ കെ. എൽ. രാഹുലിന്റെ മികവിലാണ് 199 റൺസ് ഡൽഹി പടുത്തുയർത്തിയത്. 112 റൺസാണ് രാഹുൽ എടുത്തത്. 65 പന്തിൽ 14 ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്സ്.
അഭിഷേക് പോറൽ 30 റൺസും അക്സർ പട്ടേൽ 25 റൺസും എടുത്തു. ട്രിസ്റ്റൻ സ്റ്റബ്സ് 21 റൺസ് സ്കോർ ചെയ്തു. ഗുജറാത്തിന് വേണ്ടി പ്രസിദ് കൃഷ്ണ, രവിശ്രീനിവാസൻ സായ് കിഷോർ, അർഷാദ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.