ഐപിഎൽ: ഗുജറാത്തിന് ടോസ്; ഡൽഹിക്ക് ബാറ്റിംഗ്
Sunday, May 18, 2025 7:08 PM IST
ന്യൂഡൽഹി: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് ബാറ്റിംഗ് തെരഞ്ഞെടുത്തു. രാത്രി 7.30 മുതൽ ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം.
ഒരു മാറ്റവുമായിട്ടാണ് ഗുജറാത്ത് ഇറങ്ങിയത്. കഗിസോ റബാദ ടീമില്‍ തിരിച്ചെത്തി. ഡല്‍ഹി രണ്ട് മാറ്റം വരുത്തി. വിപ്രജ് നിഗം, മുസ്തഫിസുര്‍ റഹ്മാന് എന്നിവര്‍ ടീമിലെത്തി. മാധവ് തിവാരി, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരാണ് പുറത്തായത്. സ്റ്റാര്‍ക്ക് ഐപിഎല്ലില്‍ നിന്ന് പിന്മാറിയിരുന്നു.
ഗുജറാത്ത് ടൈറ്റന്‍സ് പ്ലേയിംഗ് ഇലവൺ: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്ലര് (വിക്കറ്റ് കീപ്പര്‍ ), ഷെഫാനെ റൂഥര്‍ഫോര്‍ഡ്, ഷാരൂഖ് ഖാന്, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്, കാഗിസോ റബാഡ, അര്‍ഷാദ് ഖാന്, രവിശ്രീനിവാസന്‍ സായ് കിഷോര്‍, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ.
ഡല്‍ഹി ക്യാപിറ്റല്‍സ് പ്ലേയിംഗ് ഇലവൺ: ഫാഫ് ഡു പ്ലെസിസ്, അഭിഷേക് പോറെല്‍, സമീര്‍ റിസ്വി, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), അക്സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്സ്, അശുതോഷ് ശര്‍മ, വിപ്രജ് നിഗം, കുല്‍ദീപ് യാദവ്, ടി നടരാജന്, മുസ്തഫിസുര്‍ റഹ്മാന്.