ഇംഗ്ലീഷ് പ്രീമിയർ ലീഗ്: എവർട്ടണ് മിന്നും ജയം
Sunday, May 18, 2025 6:25 PM IST
ലിവർപൂൾ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ എവർട്ടണ് മിന്നും ജയം. ഇന്ന് നടന്ന മത്സരത്തിൽ സതാപ്ടണെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
ഇല്ലിമാൻ എൻഡയേയാണ് എവട്ടർണ് വേണ്ടി ഗോളുകൾ നേടിയത്. ആറാം മിനിറ്റിലും 45+2ാം മിനിറ്റിലുമാണ് താരം ഗോൾ നേടിയത്.
വിജയത്തോടെ എവർടണ് 45 പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ 13-ാം സ്ഥാനത്താണ് എവർട്ടൺ.