കൊ​ല്ലം: മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ​ഹോ​ദ​ര​ങ്ങ​ളി​ൽ ഒ​രാ​ൾ കൂ​ടി മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക​ണ്ണ​ന​ല്ലൂ​ർ ചേ​രി​ക്കോ​ണം സ്വ​ദേ​ശി നീ​തു (17) ആ​ണ് മ​രി​ച്ച​ത്.

നീ​തു​വി​ന്‍റെ സ​ഹോ​ദ​രി മീ​നാ​ക്ഷി (19) ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ചി​രു​ന്നു. ഇ​വ​രു​ടെ സ​ഹോ​ദ​ര​ൻ അ​മ്പാ​ടി (10) മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​ണ്. അ​മ്പാ​ടി മേ​വ​റ​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്.

അ​മ്പാ​ടി​ക്ക് ആ​ശു​പ​ത്രി​യി​ൽ കൂ​ട്ടി​രി​ക്കാ​ൻ പോ​യ​താ​യി​രു​ന്നു സ​ഹോ​ദ​രി​മാ​രാ​യ മീ​നാ​ക്ഷി​യും നീ​തു​വും. വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു മീ​നാ​ക്ഷി​യു​ടെ സം​സ്കാ​രം.