വയോധികന്റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ
Sunday, May 18, 2025 5:24 PM IST
കൊച്ചി: വയോധികനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. മകനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇടക്കൊച്ചി സ്വദേശി ജോണി കൊല്ലപ്പെട്ട സംഭവത്തിൽ മകൻ ലൈജുവാണ് അറസ്റ്റിലായത്. ശനിയാഴ്ച വൈകുന്നേരമാണ് ജോണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് മകനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.