തെരുവുനായ ആക്രമണം; അഞ്ച് വയസുകാരന് പരിക്ക്
Sunday, May 18, 2025 4:42 PM IST
കോഴിക്കോട്: തെരുവുനായ ആക്രമണത്തിൽ അഞ്ച് വയസുകാരന് ഗുരുതര പരിക്ക്. ശനിയാഴ്ച വൈകുന്നേരമുണ്ടായ സംഭവത്തിൽ കുറ്റിച്ചിറ കോയപറമ്പത്ത് ഇര്‍ഫാന്റെ മകന് ഇവാനാണ് പരിക്കേറ്റത്.
വീട്ടില്‍ നിന്ന് അമ്പത് മീറ്റര്‍ അകലെയുള്ള വഴിയില്‍ വെച്ചാണ് കുട്ടിയെ തെരുവുനായ ആക്രമിച്ചത്. കൈയ്ക്കും ശരീരത്തിലും പരിക്കേറ്റ ഇവാനെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രദേശത്ത് തെരുവുനായ ശല്ല്യം രൂക്ഷമാണെന്നും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.