ശശി തരൂർ നടത്തുന്ന കാര്യങ്ങൾ കോൺഗ്രസ് അംഗീകരിച്ചിട്ടുണ്ട്: പി.കെ. കുഞ്ഞാലിക്കുട്ടി
Sunday, May 18, 2025 4:13 PM IST
കോഴിക്കോട്: ശശി തരൂർ നടത്തുന്ന കാര്യങ്ങൾ കോൺഗ്രസ് അംഗീകരിച്ചിട്ടുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. തരൂരിന്റെ പരാമർശങ്ങളിൽ കോൺഗ്രസ് അവരുടെ നിലപാട് പറഞ്ഞിട്ടുണ്ട്. അതിനെ കുറിച്ച് ഒന്നും പറയാനില്ല. അവരുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ഇല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മെസി വരുന്നുണ്ടെങ്കിൽ വരുന്നുണ്ടെന്ന് പറയുക. ഇല്ലെങ്കിൽ ഇല്ലെന്നു പറയുക. പൈസയില്ല എന്നു പറഞ്ഞു സംസ്ഥാനത്തിന് നാണക്കേട് ഉണ്ടാക്കരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേന്ദ്രസർക്കാർ ഇന്ത്യയുടെ നിലപാട് വിദേശ രാജ്യങ്ങളിൽ വിശദീകരിക്കാൻ എംപിമാരെ തെരെഞ്ഞെടുത്തത്തിൽ രാഷ്ട്രീയം നോക്കേണ്ടതില്ലെന്ന് സാദിഖലി തങ്ങളും പ്രതികരിച്ചു.
ഇന്ത്യയുടെ നിലപാടിനൊപ്പം നിൽക്കുക എന്നതാണ് ഇപ്പോൾ ചെയ്യുന്നതെന്നും സാദിഖലി തങ്ങൾ പറഞ്ഞു.