മാനന്തവാടി മണിയന്‍കുന്നില്‍ വീണ്ടും കടുവയുടെ സാന്നിധ്യം
Sunday, May 18, 2025 11:27 AM IST
മാനന്തവാടി: പിലാക്കാവ് മണിയൻകുന്നിൽ വീണ്ടും കടുവയുടെ സാന്നിധ്യം. തൃശിലേരി റോഡരികിലെ തേയിലത്തോട്ടത്തിലാണ് കടുവയെ കണ്ടത്.
ജനവാസമേഖലയായ ഇവിടെ മുന്‍പും കടുവയുടെ സാന്നിധ്യമുണ്ടായിട്ടുണ്ട്. സമീപത്തെ പഞ്ചാരക്കൊല്ലിയിൽ ജനുവരിയില്‍ കടുവയുടെ ആക്രമണത്തില്‍ രാധ എന്ന വീട്ടമ്മ കൊല്ലപ്പെട്ടിരുന്നു.