പാ​ല​ക്കാ​ട്: മ​ണ്ണൂ​ർ ക​മ്പ​നി​പ്പ​ടി​യി​ൽ റ​ബ​ർ ഷീ​റ്റും അ​ട​യ്ക്ക​യും മോ​ഷ്ടി​ച്ച പ​ട്ടാ​ള​ക്കാ​ര​ൻ പി​ടി​യി​ൽ. കേ​ര​ള​ശേ​രി വ​ട​ശേ​രി സ്വ​ദേ​ശി​യാ​യ അ​രു​ൺ (30) ആ​ണ് മ​ങ്ക​ര പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ക​മ്പ​നി​പ്പ​ടി​യി​ലെ റ​ബ​ർ ഷീ​റ്റ് ക​ട​യു​ടെ പൂ​ട്ട്പൊ​ളി​ച്ച് മോ​ഷ​ണം ന​ട​ന്ന​ത്. 400 കി​ലോ റ​ബ​ർ ഷീ​റ്റും അ​ട​ക്ക​യു​മാ​ണ് മോ​ഷ​ണം പോ​യ​ത്. അ​വ​ധി ക​ഴി​ഞ്ഞ് പ​ട്ടാ​ള ക്യാ​മ്പി​ലേ​ക്ക് മ​ട​ങ്ങാ​ൻ ഇ​രി​ക്ക​വെ​യാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.