പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിക്ക് പീഡനം; മൂന്നുപേർ അറസ്റ്റിൽ
Sunday, May 18, 2025 4:57 AM IST
ലക്നോ: ഉത്തർപ്രദേശിൽ സ്കൂളിലേക്ക് പോകുകയായിരുന്ന പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പടെ മൂന്നുപേർ പീഡിപ്പിച്ചു. 14കാരിയാണ് പീഡനത്തിന് ഇരയായത്.
വെള്ളിയാഴ്ച രാവിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി സ്കൂളിലേക്ക് പോകുമ്പോഴാണ് സംഭവം നടന്നത്. പെൺകുട്ടി സ്കൂളിലേക്ക് പോകുന്ന വഴിയിൽ പാർക്ക് ചെയ്തിരുന്ന ഒരു കാറിലുണ്ടായിരുന്ന 15കാരൻ സ്കൂളിൽ എത്തിക്കാം എന്ന് വാഗ്ദാനം ചെയ്ത് കുട്ടിയെ കാറിൽ കയറ്റി.
വഴിമധ്യേ മറ്റു പ്രതികളായ പ്രദീപ് (18), സൗരഭ് (18) എന്നിവർ വാഹനത്തിൽ കയറി. തുടർന്ന് ഇവർ കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ബോധംനഷ്ടപ്പെട്ട കുട്ടി ഏറെ നേരത്തിനുശേഷം എഴുന്നേറ്റപ്പോൾ പ്രതികൾ കടന്നുകളഞ്ഞിരുന്നു.
തുടർന്ന് കുട്ടി സംഭവത്തെക്കുറിച്ച് ഒരു ബന്ധുവിനെ അറിയിച്ചു. ഇവർ കുട്ടിയുടെ മാതാപിതാക്കളുമായി ബന്ധപ്പെട്ടു. കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു.
മൂന്നു പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി അഡീഷണൽ പോലീസ് സൂപ്രണ്ട് അഖണ്ഡ് പ്രതാപ് സിംഗ് പറഞ്ഞു.