മുംബൈ വിമാനത്താവളത്തിനും താജ് ഹോട്ടലിനും നേരെ വ്യാജ ബോംബ് ഭീഷണി
Sunday, May 18, 2025 4:16 AM IST
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിനും ഹോട്ടൽ താജ്മഹൽ പാലസിനും നേരെ വ്യാജ ബോംബ് ഭീഷണി. വെള്ളിയാഴ്ച രാവിലെ എയർപോർട്ട് പോലീസ് സ്റ്റേഷനിലേക്കാണ് ഇമെയിൽ വഴി ഭീഷണിസന്ദേശമെത്തിയത്.
സന്ദേശം ലഭിച്ചതിന് പിന്നാലെ വിമാനത്താവളത്തിലും ഹോട്ടലിലും പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തി അജ്ഞാതനായ ഒരാൾക്കെതിരെ കേസെടുത്തതായും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.