ബുണ്ടസ് ലീഗ: ബയേൺ മ്യൂണിക്കിന് ഗംഭീര ജയം
Saturday, May 17, 2025 9:09 PM IST
ബെർലിൻ: ബുണ്ടസ് ലീഗ ഫുട്ബോളിൽ ബയേൺ മ്യൂണിക്കിന് ഗംഭീര ജയം. ഇന്ന് നടന്ന മത്സരത്തിൽ ഹോഫെൻഹെയിമിന് എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്തു.
മൈക്കൽ ഒലിസെ, ജോഷ്വ കിമ്മിച്ച്, സെർജി നാബ്രി, ഹാരി കെയ്ൻ എന്നിവരാണ് ബയേണിനായി ഗോളുകൾ നേടിയത്. ഒലിസെ 33ാം മിനിറ്റിലും കിമ്മിച്ച് 53-ാം മിനിറ്റിലും നാബ്രി 80ാം മിനിറ്റിലും കെയ്ൻ 86-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
ജയത്തോടെ ബയേണിന് 82 പോയിന്റായി. ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ബയേൺ.