ഇത് സ്ഥാനലബ്ധിയല്ല ചുമതല: പ്രൈവറ്റ് സെക്രട്ടറി നിയമനത്തിനു പിന്നാലെ പ്രതികരിച്ച് പ്രദീപ് കുമാർ
Saturday, May 17, 2025 2:21 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായതിനു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് എ. പ്രദീപ് കുമാര്‍. പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലയാണ് പ്രൈവറ്റ് സെക്രട്ടറി സ്ഥാനം. അത് സ്ഥാനലബ്ധിയല്ല ചുമതലയാണ്. ആ ചുമതല നന്നായി ചെയ്യാന്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാർ നന്നായി പ്രവർത്തിക്കുമ്പോള്‍ അതിന്റെ നേതൃത്വവുമായി ഒരുമിച്ചു പ്രവർത്തിക്കാൻ നിയോഗിച്ചിരിക്കുകയാണ്. ചുമതല സംബന്ധിച്ച കാര്യം മുഖ്യമന്ത്രി നേരിട്ടു സംസാരിച്ചിരുന്നുവെന്നും പ്രദീപ് കുമാർ കൂട്ടിച്ചേർത്തു.
കെ.കെ. രാഗേഷ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ ഒഴിവിലാണ് മുന്‍ എംഎല്‍എ പ്രദീപ് കുമാറിന്റെ നിയമനം. നിലവിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്.