അട്ടാരി-വാഗ അതിർത്തി തുറന്നു, ഇന്ത്യയിലേക്കെത്തിയത് ചരക്കുലോറികൾ
Saturday, May 17, 2025 2:46 AM IST
ന്യൂഡൽഹി: പഹൽഗാം ഭീകരവാദ ആക്രമണത്തിന് പിന്നാലെ അടച്ച ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിയായ അട്ടാരി വാഗ ബോർഡർ തുറന്നു. 23 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് അട്ടാരി - വാഗ ബോർഡർ തുറന്നത്.
അഫ്ഗാനിസ്ഥാനിൽനിന്നും ഡ്രൈ ഫ്രൂട്ട്സുമായി എത്തിയ എട്ട് ട്രക്കുകളാണ് അതിർത്തി വഴി ഇന്ത്യയിലേക്കെത്തിയത്. കേന്ദ്രസർക്കാരിന്റെ പ്രത്യേക അനുമതി പ്രകാരമാണ് നടപടി.
ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിൽ 150 ഓളം ചരക്കു ലോറികൾ ലാഹോറിനും വാഗയ്ക്കുമിടയിൽ കുടുങ്ങിയിരുന്നു. വെടിനിർത്തൽ ധാരണ നിലവിൽ വന്നതോടെയാണ് അഫ്ഗാൻ ചരക്കുവാഹനങ്ങൾക്ക് മാത്രമായി അതിർത്തി തുറന്നത്. ഏപ്രിൽ 24 മുതൽ അട്ടാരി അതിർത്തിയിൽ കുടുങ്ങിയ നിലയിലായിരുന്നു ഈ ട്രക്കുകൾ.