ദോ​ഹ: ജാ​വ​ലി​ൻ ത്രോ​യി​ൽ 90 മീ​റ്റ​ർ ക​ട​മ്പ പി​ന്നി​ട്ട് ഇ​ന്ത്യ​ൻ താ​രം നീ​ര​ജ് ചോ​പ്ര. ദോ​ഹ ഡ​മ​യ​മ​ണ്ട് ലീ​ഗി​ലാ​ണ് നീ​ര​ജ് ച​രി​ത്ര​മെ​ഴു​തി​യ​ത്. ക​രി​യ​റി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ് താ​രം 90 മീ​റ്റ​ർ ദൂ​രം താ​ണ്ടി​യ​ത്.

ദോ​ഹ ഡ​യ​മ​ണ്ട് ലീ​ഗി​ലെ മൂ​ന്നാം ശ്ര​മ​ത്തി​ൽ 90.23 മീ​റ്റ​ർ ദൂ​ര​മെ​റി​ഞ്ഞാ​ണ് നീ​ര​ജ് റി​ക്കാ​ർ​ഡി​ട്ട​ത്. ആ​ദ്യ ത്രോ​യി​ൽ 88.44 മീ​റ്റ​ർ ദൂ​ര​മാ​ണ് നീ​ര​ജ് പി​ന്നി​ട്ട​ത്. ര​ണ്ടാം ശ്ര​മം ഫൗ​ളാ​യി. സ്റ്റോ​ക്കോം ഡ​യ​മ​ണ്ട് ലീ​ഗി​ലെ 89.94 മീ​റ്റ​റാ​യി​രു​ന്നു നീ​ര​ജി​ന്‍റെ ക​രി​യ​റി​ലെ മി​ക​ച്ച ദൂ​രം.

നീ​ര​ജി​ന് ക​രി​യ​റി​ലെ മി​ക​ച്ച ദൂ​രം ക​ണ്ടെ​ത്താ​നാ​യെ​ങ്കി​ലും ജ​ർ​മ​ൻ താ​ര​മാ​യ ജൂ​ലി​യ​ൻ വെ​ബെ​റാ​ണ് ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത്. 89.06 മീ​റ്റ​ർ ദൂ​രം മൂ​ന്നാം ശ്ര​മ​ത്തി​ൽ പി​ന്നി​ട്ട ജൂ​ലി​യ​ൻ അ​വ​സാ​ന ശ്ര​മ​ത്തി​ൽ 91.06 മീ​റ്റ​ർ എ​ന്ന ദൂ​ര​ത്തി​ലെ​ത്തി. ഇ​തോ​ടെ നീ​ര​ജ് ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ടു​ക​യാ​യി​രു​ന്നു.

ടോ​ക്കി​യോ ഒ​ളിം​ന്പി​ക്സി​ൽ സ്വ​ർ​ണം നേ​ടി​യ​പ്പോ​ൾ 87.58 മീ​റ്റ​റാ​യി​രു​ന്നു നീ​ര​ജ് എ​റി​ഞ്ഞ​ത്. പാ​രി​സ് ഒ​ളിം​മ്പി​ക്സി​ൽ 89.45 മീ​റ്റ​ർ ദൂ​രം എ​റി​ഞ്ഞെ​ങ്കി​ലും ഇ​ന്ത്യ​ൻ താ​ര​ത്തി​ന് വെ​ള്ളി കൊ​ണ്ട് തൃ​പ്തി​പ്പെ​ടേ​ണ്ടി​വ​ന്നു. അ​ന്ന് സ്വ​ർ​ണം നേ​ടി​യ അ​ര്‍​ഷാ​ദ് ന​ദീം ഇ​ത്ത​വ​ണ പ​ങ്കെ​ടു​ക്കു​ന്നി​ല്ല.

ദോ​ഹ​യി​ൽ ജാ​വ​ലി​ൻ ത്രോ​യി​ല്‍ മ​ത്സ​രി​ച്ച മ​റ്റൊ​രു ഇ​ന്ത്യ​ൻ താ​ര​മാ​യ കി​ഷോ​ർ ജ​ന എ​ട്ടാ​മ​താ​ണ് ഫി​നി​ഷ് ചെ​യ്ത​ത്. 78.60 മീ​റ്റ​റെ​ന്ന സീ​സ​ണി​ലെ മി​ക​ച്ച പ്ര​ക​ട​ന​വു​മാ​യാ​ണ് കി​ഷോ​ർ ജ​ന ദോ​ഹ​യി​ൽ ഫി​നി​ഷ് ചെ​യ്ത​ത്.