കൊല്ലത്ത് വീടിനുള്ളിൽ അമ്മയും മകനും മരിച്ച നിലയിൽ
Friday, May 16, 2025 12:46 PM IST
കൊല്ലം: കൊട്ടിയം തഴുത്തലയിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തഴുത്തല പി കെ ജംഗ്ഷന് സമീപം എസ്ആർ മൻസിലിൽ നസിയത്ത് (52), മകൻ ഷാൻ (31) എന്നിവരാണ് മരിച്ചത്.
അമ്മ നസിയത്തിന്റെ കഴുത്തിൽ മുറിവേറ്റിട്ടുണ്ട്. മകനെ സമീപത്ത് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. തങ്ങള്‍ മരിക്കാൻ പോകുകയായിരുന്നുവെന്ന് നസിയത്ത് ബന്ധുക്കളെ വിളിച്ചറിയിച്ചിരുന്നു. തുടർന്ന് ബന്ധുക്കളെത്തി നോക്കിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ ആരംഭിച്ചു. ഫോറന്‍സിക് സംഘവും വീട്ടിലെത്തി പരിശോധന നടത്തുകയാണ്.