തി​രു​വ​ന​ന്ത​പു​രം: ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ മേ​യ് 20ന് ​ന​ട​ത്താ​നി​രു​ന്ന ദേ​ശീ​യ പ​ണി​മു​ട​ക്ക് ജൂ​ലൈ ഒ​മ്പ​തി​ലേ​ക്ക് മാ​റ്റി​വ​ച്ചു.

വ്യാ​ഴാ​ഴ്ച ചേ​ര്‍​ന്ന സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ അ​ഖി​ലേ​ന്ത്യാ ക​മ്മി​റ്റി​യി​ലാ​ണ് തീ​രു​മാ​നം. 20ന് ​പ്രാ​ദേ​ശി​കാ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധ ദി​നം ആ​ച​രി​ക്കും.

എ​ല്ലാ വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ള്‍​ക്കും തു​ല്യ​മാ​യ ജോ​ലി​ക്ക് തു​ല്യ​മാ​യ വേ​ത​നം ന​ല്‍​കു​ക, ഇ​പി​എ​ഫ് പെ​ന്‍​ഷ​ന്‍ കു​റ​ഞ്ഞ​ത് 9,000 രൂ​പ​യാ​ക്കു​ക തു​ട​ങ്ങി 17 ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.