ആശാ വർക്കർമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ ഉന്നത തലസമിതി രൂപീകരിച്ചു
Thursday, May 15, 2025 9:31 PM IST
തിരുവനന്തപുരം: ആശാ വർക്കർമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ ഉന്നതതല സമിതി രൂപീകരിച്ച് ഉത്തരവിറക്കി. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി. കുമാർ അധ്യക്ഷയായ സമിതിയെയാണ് സർക്കാർ നിയോഗിച്ചത്.
ആശമാരുടെ ഓണറേറിയം, സേവന കാലാവധി എന്നിവയടക്കം പഠിച്ച സമിതി സർക്കാരിന് മൂന്നു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകും. ഒരു വിഭാഗം ആശാ വർക്കർമാർ സമരം ചെയ്യുന്ന പശ്ചാത്തലത്തിൽ മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ഏപ്രിൽ മൂന്നിന് യോഗം ചേർന്നിരുന്നു.
ഈ യോഗത്തിൽ ആശാ വർക്കർമാരുടെ ട്രേഡ് യൂണിയനുകൾ ആവശ്യപ്പെട്ടത് അനുസരിച്ചാണ് കമ്മിറ്റി രൂപീകരിച്ചതെന്നു ഉത്തരവിൽ പറയുന്നു.