ജോസ് ബട്ലർ കളിക്കില്ല; കുശാല്‍ മെന്‍ഡിസ് ഗുജറാത്ത് ടീമിൽ
Thursday, May 15, 2025 4:38 PM IST
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അവശേഷിക്കുന്ന മത്സരങ്ങളിൽ ഗുജറാത്ത് ടൈറ്റന്‍സിനായി ജോസ് ബട്ലർ കളിക്കില്ല. 29 മുതൽ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന മത്സരത്തിൽ ഇംഗ്ലണ്ട് ടീമിൽ ബട്ലർ അംഗമായതിനാൽ താരം ബാക്കിയുള്ള മത്സരങ്ങളിൽ കളിക്കില്ലെന്ന് ഗുജറാത്ത് ടീം വ്യക്തമാക്കി.
ബട്ലറിന് പകരമായി ശ്രീലങ്കയുടെ സൂപ്പർ താരം കുശാല്‍ മെന്‍ഡിസിനെ ഗുജറാത്ത് ടീമിലെത്തിച്ചു. ഈ സീസണില്‍ ഗുജറാത്തിനായി മിന്നും പ്രകടനം പുറത്തെടുത്തിട്ടുള്ള താരമാണ് ബട്ലര്. ഐപിഎല്‍ സീസണില്‍ എറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റര്‍മാരുടെ പട്ടികയിലും ഈ ഇംഗ്ലണ്ട് താരമുണ്ട്.
ഐപിഎല്‍ പോയിന്റ് ടേബിളില്‍ നിലവില്‍ ഒന്നാം സ്ഥാനത്താണ് ടൈറ്റന്‍സ്. പ്ലേ ഓഫ് ഇതിനോടകം ഉറപ്പിച്ച ശുഭ്മാന്‍ ഗില്ലിനും സംഘത്തിനും അടുത്ത ഘട്ടങ്ങളിലെ എല്ലാ മത്സരങ്ങളും അതിനിര്‍ണായകമാണ്. മേയ് 18ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് ഗുജറാത്തിന്റെ അടുത്ത മത്സരം.