പത്തനംതിട്ടയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
Thursday, May 15, 2025 4:04 PM IST
പത്തനംതിട്ട: റാന്നി മുക്കാലുമണ്ണിൽ വയോധിക ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സക്കറിയ മാത്യു, ഭാര്യ അന്നമ്മ എന്നിവരാണ് മരിച്ചത്.
അസുഖബാധിതനായ സക്കറിയ മരിച്ചതിന്റെ മനോവിഷമത്തിൽ ഭാര്യ തൂങ്ങിമരിച്ചത് ആകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഭർത്താവിന്റെ മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ട്. ഏക മകൻ ജോലി ആവശ്യത്തിനായി എറണാകുളത്താണ്. പ്രാഥമിക അന്വേഷണത്തിൽ ദുരൂഹത ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.