തി​രു​വ​ന​ന്ത​പു​രം: വ​ഞ്ചി​യൂ​ര്‍ കോ​ട​തി​യി​ലെ ജൂ​ണി​യ​ര്‍ അ​ഭി​ഭാ​ഷ​ക​യെ മ​ര്‍​ദി​ച്ച​ശേ​ഷം ഒ​ളി​വി​ല്‍ പോ​യ പ്ര​തി സീ​നി​യ​ര്‍ അ​ഭി​ഭാ​ഷ​ക​ന്‍ ബെ​യ്‌​ലി​ന്‍ ദാ​സ് ജാ​മ്യാ​പേ​ക്ഷ ന​ൽ​കി. തി​രു​വ​ന​ന്ത​പു​രം സെ​ഷ​ൻ​സ് കോ​ട​തി​യി​ലാ​ണ് ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യ​ത്.

അ​തേ​സ​മ​യം ബെ​യ്‌​ലി​ന്‍ ദാ​സി​നെ പി​ടി​കൂ​ടാ​ൻ പോ​ലീ​സി​നാ​യി​ട്ട​ല്ല. ബെ​യ്‌​ലി​നാ​യി നാ​ല് സം​ഘ​ങ്ങ​ളാ​യാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം. ബെ​യ്‌​ലി​ന്‍ ദാ​സ് കേ​ര​ളം വി​ട്ടു​പോ​യി​ട്ടി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

പാ​റ​ശാ​ല ക​രു​മാ​നൂ​ർ കോ​ട്ടു​വി​ള പു​തു​വ​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ശ്യാ​മി​ലി ജ​സ്റ്റി​നാ​ണ് ക്രൂ​ര​മാ​യി മ​ർ​ദ​ന​മേ​റ്റ​ത്. യു​വ​തി​യെ ഓ​ഫീ​സി​നു​ള്ളി​ൽ അ​ടി​ച്ചു വീ​ഴ്ത്തു​ക​യും ചെ​യ്തി​രു​ന്നു. വ​ഞ്ചി​യൂ​ർ കോ​ട​തി​ക്കു സ​മീ​പ​മു​ള്ള ബെ​യ്‌​ലി​ൻ ദാ​സി​ന്‍റെ ഓ​ഫീ​സി​ലാ​യി​രു​ന്നു സം​ഭ​വം.