കോഴിക്കോട്ട് നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി
Thursday, May 15, 2025 12:50 PM IST
കോഴിക്കോട്: സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സാറ മോളെയാണ് (26) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ആശുപത്രിയുടെ ഹോസ്റ്റൽ മുറിയിലെ ശുചിമുറിയിൽ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.