ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലെ അ​വ​ന്തി​പ്പോ​ര​യി​ലെ ത്രാ​ലി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ മൂ​ന്ന് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു. പ​ഹ​ല്‍​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് സ​ഹാ​യം ന​ല്‍​കി​യ ആ​സി​ഫ് ഷെ​യ്ക്കി​നെ​യും മ​റ്റ് ര​ണ്ട് പാ​ക് ഭീ​ക​ര​രെ​യു​മാ​ണ് സൈ​ന്യം വ​ധി​ച്ച​ത്.

ത്രാ​ലി​ലെ നാ​ദി​ര്‍ ഗ്രാ​മ​ത്തി​ലു​ള്ള ഒ​രു വീ​ട്ടി​ലാ​ണ് ഭീ​ക​ര​ര്‍ ഒ​ളി​ച്ചി​രു​ന്ന​തെ​ന്നാ​ണ് വി​വ​രം. ഭീ​ക​ര​രു​ടെ സം​ഘ​ത്തെ സേ​ന വ​ള​ഞ്ഞി​രു​ന്നു. മേ​ഖ​ല​യി​ൽ ഇ​പ്പോ​ഴും ശ​ക്ത​മാ​യ ഏ​റ്റു​മു​ട്ട​ല്‍ തു​ട​രു​ക​യാ​ണ്. കൂ​ടു​ത​ല്‍ ഭീ​ക​ര​ര്‍ ഇ​വി​ടെ ഒ​ളി​ച്ചി​രി​പ്പു​ണ്ടെ​ന്നാ​ണ് സൂ​ച​ന.