ജമ്മു കാഷ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു
Thursday, May 15, 2025 9:16 AM IST
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ അവന്തിപ്പോരയില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. പ്രദേശത്ത് ഭീകരരുടെ സംഘത്തെ സേന വളഞ്ഞിരുന്നു.
മേഖലയില്‍ ഇപ്പോഴും രൂക്ഷമായ ഏറ്റുമുട്ടല്‍ തുടരുകയാണ്. കഴിഞ്ഞ 48 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് കാഷ്മീരില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകുന്നത്. ചൊവ്വാഴ്ച ഷോപ്പിയാനില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു.