പാ​ല​ക്കാ​ട്: മ​ല​മ്പു​ഴ ഡാ​മി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ സ​ഹോ​ദ​ര​ങ്ങ​ൾ മു​ങ്ങി​മ​രി​ച്ചു. പൂ​ള​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് നി​ഹാ​ൽ (20), ആ​ദി​ൽ (16) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് ഇ​രു​വ​രും കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ സ​ഹോ​ദ​ര​ങ്ങ​ളെ കാ​ണാ​താ​യ​തോ​ടെ മൊ​ബൈ​ൽ ട​വ​ർ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഡാം ​പ​രി​സ​ര​ത്ത് ഇ​വ​ർ ഉ​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

തു​ട​ർ​ന്ന് ഇ​വ​രു​ടെ ബാ​ഗും​മ​റ്റും ഡാ​മി​നോ​ട് ചേ​ർ​ന്ന് ക​ണ്ടെ​ത്തി. പി​ന്നീ​ട് അ​ഗ്നി​ര​ക്ഷാ സേ​ന ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഇ​ന്ന് ആ​ദി​ലി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.