കുടുംബപ്രശ്നം; മക്കൾക്ക് വിഷം നൽകി യുവതി ജീവനൊടുക്കാൻ ശ്രമിച്ചു; മൂന്ന് കുട്ടികൾ മരിച്ചു
Thursday, May 15, 2025 1:52 AM IST
പാറ്റ്ന: ബിഹാറിലെ ഔറംഗാബാദ് ജില്ലയിൽ നാല് മക്കൾക്ക് വിഷം നൽകിയതിന് ശേഷം യുവതി ജീവനൊടുക്കാൻ ശ്രമിച്ചു. വിഷം ഉള്ളിൽ ചെന്ന മൂന്ന് കുട്ടികൾ മരിച്ചു.
40കാരിയായ സ്ത്രീയും ആറ് വയസുള്ള മകനും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സൂര്യമണി കുമാരി (അഞ്ച്), രാധ കുമാരി (മൂന്ന്), ശിവാനി കുമാരി (ഒന്ന്) എന്നിവരാണ് മരിച്ചത്.
സോണിയ ദേവി എന്ന സ്ത്രീയും മകൻ റിതേഷ് കുമാറും (ആറ്) ഔറംഗാബാദിലെ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. ഔറംഗാബാദിലെ റാഫിഗഞ്ച് റെയിൽവേ സ്റ്റേഷനിലാണ് യുവതിയെയും കുട്ടികളെയും അബോധാവസ്ഥയിൽ കണ്ടെത്തിയത്.
സോണിയ ദേവിയും ഭർത്താവും തമ്മിലുള്ള കുടുംബ പ്രശ്നങ്ങളാണ് സംഭവങ്ങൾക്ക് പിന്നിലെന്ന് റാഫിഗഞ്ച് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ശംഭു കുമാർ പറഞ്ഞു.