രാജസ്ഥാനിൽ നരഭോജി കടുവയെ പിടികൂടി
Thursday, May 15, 2025 12:05 AM IST
ജയ്പുർ: രാജസ്ഥാനിൽ നരഭോജി കടുവയെ പിടികൂടി. രൺതംബോറിലെ ഹോട്ടലിനുള്ളിൽ കുടുങ്ങിയ കടുവയെ സാഹസികമായാണ് കൂട്ടിലാക്കിയത്. കടുവയെ പിന്നീട് ദേശീയോദ്യാനത്തിനുള്ളിൽ തുറന്നുവിട്ടു.
രൺതംബോർ ദേശീയോദ്യാനത്തിൽ നിന്ന് കഴിഞ്ഞ മാസമാണ് രണ്ട് വയസുള്ള പെൺകടുവ വഴിതെറ്റി മനുഷ്യവാസ മേഖലയിലെത്തിയത്. കടുവ ഞായറാഴ്ച ഒരു വനപാലകനെ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. കൂടാതെ, ഏപ്രിലിൽ ഏഴ് വയസുള്ള ഒരു കുട്ടിയെയും കടുവ കൊലപ്പെടുത്തിയിരുന്നു.
ഇന്ന് രാവിലെയാണ് കടുവ ഹോട്ടലിനുള്ളിൽ എത്തിയത്. സംഭവമറിഞ്ഞ ഗ്രാമവാസികൾ സംഭവം വനംവകുപ്പിനെ അറിയിച്ചു. ഹോട്ടലിൽ താമസിക്കുന്നവർ മുറിക്കുള്ളിൽ തന്നെ തുടരണമെന്നും മുറിയുടെ പുറത്തിറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്നാണ് കടുവയെ കൂട്ടിലാക്കിയത്.