ഇടവമാസ പൂജ; ശബരിമലനട തുറന്നു
Wednesday, May 14, 2025 9:36 PM IST
പത്തനംതിട്ട: ഇടവമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. ബുധനാഴ്ച വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠരര് രാജീവര്, കണ്ഠരര് ബ്രഹ്മദത്തന് എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എസ്.അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിച്ചു.
തുടര്‍ന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയില്‍ അഗ്നി പകര്‍ന്നു. മഴയെ അവഗണിച്ചും ആയിരങ്ങളാണ് അയ്യപ്പനെ വണങ്ങാൻ കാത്തുനിന്നത്. വ്യാഴാഴ്ച പുലർച്ചെ അഞ്ചിന് നട തുറക്കും.
ദിവസവും ഉദയാസ്തമന പൂജ, പടിപൂജ, കളഭാഭിഷേകം എന്നിവയുണ്ടാകും. ഇടവ മാസ പൂജകള്‍ പൂര്‍ത്തിയാക്കി മേയ് 19നു രാത്രി 10നു നട അടയ്ക്കും.