മദ്യശാലയിൽ ക്യൂ നിൽക്കുന്നതിനിടെ തർക്കം; കുത്തേറ്റ് ഒരാൾ മരിച്ചു
Wednesday, May 14, 2025 6:11 PM IST
പാലക്കാട്: മദ്യശാലയിൽ ക്യൂ നിൽക്കുന്നതിനിടെയുണ്ടായ തർക്കത്തിനിടെ ബിയർ കുപ്പി കൊണ്ട് കുത്തേറ്റ് ഒരാൾ മരിച്ചു. മണ്ണാർക്കാട് ബീവറേജസിന് മുന്നിൽവച്ചുണ്ടായ സംഭവത്തിൽ കുന്തിപ്പുഴ സ്വദേശി ഇർഷാദാണ് മരിച്ചത്.
സംഭവത്തിനുശേഷം ഓടി രക്ഷപ്പെട്ട പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ക്യൂ നിൽക്കുന്നതിനിടെ തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് ബിയര്‍ ബോട്ടിലുകൊണ്ടുള്ള ആക്രമണത്തിൽ കലാശിക്കുകയുമായിരുന്നുവെന്ന് ദ്യക്സാക്ഷികൾ പറഞ്ഞു.
ഇർഷാദിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.