അഭിഭാഷകയും മക്കളും ജീവനൊടുക്കിയ കേസ്; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
Wednesday, May 14, 2025 5:30 PM IST
കോട്ടയം: അയർക്കുന്നത്ത് അഭിഭാഷകയും മക്കളും ജീവനൊടുക്കിയ കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ കോട്ടയം ജില്ലാ സെഷൻസ് കോടതി തള്ളി. മരിച്ച ജിസ്മോളുടെ ഭർത്താവ് ജിമ്മിയുടെയും ഭർതൃപിതാവ് ജോസഫിന്റെയും ജാമ്യാപേക്ഷയാണ് തള്ളിയത്.
ഹൈക്കോടതി അഭിഭാഷകയായ ജിസ്മോളെ ശാരീരികവും മാനസികവുമായി ഭർതൃ വീട്ടുകാർ പീഡിപ്പിച്ചെന്നാരോപിച്ച് കുടുംബം നൽകിയ പരാതിയിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. നിറത്തിന്റെയും സ്ത്രീധനത്തിന്റെയും പേരിൽ ജിസ്മോൾ നിരന്തരം അപമാനിക്കപ്പെട്ടെന്നും പരാതിയിൽ പറഞ്ഞിരുന്നു.
ഏപ്രിൽ14ന് രാത്രിയുണ്ടായ തർക്കങ്ങളാണ് ജിസ്മോളെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു. മുൻപ് ഏറ്റുമാനൂർ മാജിസ്ട്രേറ്റ് കോടതിയും പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.