കാലടി പ്ലാന്റേഷനിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ദിവസങ്ങളോളം പഴക്കം
Wednesday, May 14, 2025 1:45 PM IST
കാലടി: കാലടി പ്ലാന്റേഷനിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി അതിരപ്പിള്ളി എസ്റ്റേറ്റിൽ ഒന്നാം ബ്ലോക്കിലെ മുനിത്തടം ഭാഗത്താണ് കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച വൈകുന്നേരം അസഹ്യമായ ദുർഗന്ധം മൂലം തോട്ടം തൊഴിലാളികൾ അറിയിച്ചതിനെ തുടർന്ന് വനപാലകർ നടത്തിയ പരിശോധനയിൽ കൊമ്പന്റെ ജഡം കണ്ടെത്തുകയായിരുന്നു.
റോഡിൽനിന്ന് അരകിലോമീറ്ററോളം മാറി പ്ലാന്റേഷനുള്ളിലെ മുളങ്കാട്ടിലാണ് ജഡം കണ്ടത്. ഇതിന് ദിവസങ്ങളോളം പഴക്കമണ്ട്. ആന ചരിഞ്ഞതിന്റെ കാരണം വ്യക്തമല്ല.
പ്രാഥമിക പരിശോധനയിൽ അസ്വഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമേ ആന ചരിഞ്ഞതിന്റെ കാരണം അറിയാനാകൂ എന്നും ഉദ്യോഗസ്ഥർ അറിയിച്ചു.